രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് പെരുമ്പടപ്പ് പൊലീസ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ALSO READ: നിങ്ങളുടെ മുടി നരയ്ക്കുന്നുണ്ടോ ..? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ഇന്ന് രാവിലെയാണ് ഹസീനയെയും മകൾ ഇശ മെഹറിനെയും കിണറ്റിൽ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു. കുടുംബപ്രശ്‌നം മൂലം ഹസീന കുഞ്ഞുമായി ഭർതൃവീട്ടിലെ കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് സംഭവത്തിൽ പൊലീസ് പറയുന്നത്.

ALSO READ: ‘പച്ചക്കള്ളം പടച്ചുവിട്ട് സംഘപരിവാർ’, കിരീടം തട്ടിയിട്ടത് കൈരളി ക്യാമറാമാനെന്ന് വ്യാജ ആരോപണം; പൊളിച്ചടുക്കി കൈരളി ന്യൂസ്

അതേസമയം, നിലവിൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് ഹസീന. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News