പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കടന്ന് പൂജ നടത്തി; നാരായണസ്വാമിക്കെതിരെ കേസ്

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കടന്ന് പൂജ നടത്തിയ നാരായണസ്വാമിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസ്. മൂന്നുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകപ്പുകൾ ചേർത്താണ് വനം വകുപ്പ് കേസ് എടുത്തിരിക്കുന്നത്. വനമേഖലയിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News