ഉണ്ടായത് കനത്ത നഷ്ടം; നയന്‍താരയുടെ ‘കരിങ്കാളിയല്ലേ…’ റീലിനെതിരെ നിര്‍മാതാക്കള്‍ രംഗത്ത്

Nayanthara

നടി നയന്‍താരയ്‌ക്കെതിരെ പരാതിയുമായി നിര്‍മാതാക്കള്‍. ‘കരിങ്കാളിയല്ലേ’ എന്ന മലയാള ഗാനം നയന്‍താരയുടെ കമ്പനി പരസ്യത്തിന് ഉപയോഗിച്ചതായാണ് പരാതി. പാട്ടിന്റെ നിര്‍മാതാക്കളാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നയന്‍താരയുടെ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിനായി ഈ ഗാനം ഉപയോഗിച്ചു എന്നാണ് നിര്‍മാതാക്കളുടെ പരാതി. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

Also Read: ആമേന്‍ ഫെയിം നിര്‍മല്‍ വി ബെന്നി അന്തരിച്ചു; ദു:ഖം പങ്കുവച്ച് നിര്‍മാതാവ് സഞ്ജയ് പടിയൂര്‍

ഇന്ത്യയിലെ പ്രമുഖ രണ്ട് ബ്രാന്‍ഡുകളുടെ കോണ്‍ട്രാക്ട് ഒപ്പിടാന്‍ തയ്യാറായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രമോഷന്‍ വീഡിയോ എത്തുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

ഇതോടെ കമ്പനികള്‍ കരാറില്‍ നിന്നും പിന്തിരിഞ്ഞെന്നും പാട്ടിന്റെ യഥാര്‍ത്ഥ നിര്‍മാതാക്കള്‍ പറഞ്ഞു. ഇതുവഴി കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News