ഇലക്ടറൽ ബോണ്ട് ആരോപണം; നിർമല സീതാരാമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ്

nirmala sithraman

ഇലക്ടറൽ ബോണ്ട് ആരോപണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ബെംഗളൂരു കോടതി. നിർമ്മല സീതാരാമനും മറ്റുള്ളവർക്കുമെതിരെ ഉയർന്ന പരാതിയിൽ ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് എഫ്ഐആർ ഫയൽ ചെയ്യാൻ ഉത്തരവിട്ടത്. ഇതേതുടർന്ന് നിർമല സീതാരാമൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുക.

ഈ വിഷയത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, നിർമ്മല സീതാരാമൻ്റെ രാജി ആവശ്യപ്പെട്ടു. “ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ നിർമല സീതാരാമനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർ ഒരു കേന്ദ്രമന്ത്രിയാണ്, അവർക്കെതിരെയും എഫ്ഐആറുണ്ട്. അവർ ഇലക്ടറൽ ബോണ്ടുകൾ വഴി കൊള്ളയടിക്കൽ നടത്തി, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം രാജിവെക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു. “ഇപ്പോൾ, സെക്ഷൻ 17 എ (അഴിമതി നിരോധന നിയമം) പ്രകാരം മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. അതിൻ്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം നടത്തുകയും വേണമെന്നും ” സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ALSO READ: തമിഴ്‌നാട്ടില്‍ ടാറ്റ ഇലക്ട്രോണിക്‌സ് നിര്‍മാണശാലയില്‍ വന്‍തീപിടിത്തം

അതേസമയം, ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിക്കെതിരെയുള്ള അഴിമതിയാരോപണവും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News