എൻ എസ് എസ് നാമജപ ഘോഷയാത്രക്കെതിരെ കേസ്; വൈസ് പ്രസിഡന്റ് ഒന്നാം പ്രതി

നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്.എൻ എസ് എസ് വൈസ് പ്രസിഡന്റെ സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കൊണ്ടാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന ആയിരത്തോളം  പേരെയും പ്രതി ചേർത്തു. പാളയം മുതൽ പഴവങ്ങാടി വരെയാണ് ഘോഷയാത്ര നടത്തിയത്.

also read: മിത്ത് വിവാദം; വർഗീയ ചേരിതിരിവിനുള്ള ആസൂത്രിത ശ്രമം: ഡോ. ടി എം തോമസ് ഐസക്

സ്പീക്കർ എ എൻ ഷംസീർ ഗണപതിയെ സംബന്ധിച്ച് നടത്തിയ പരാമർശം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു എൻ എസ് എസ് ബുധനാഴ്ച നാമജപ ഘോഷയാത്ര നടത്തിയത്.
പാളയത്തെ ഗണപതി ക്ഷേത്രത്തിൽ തേങ്ങയുടച്ചാണ് യാത്രയാരംഭിച്ചത്.ഗണേശ വിഗ്രഹത്തോടൊപ്പം ഗണപതി സ്തുതികളുമായി നിരവധിപേർ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ ദീപാരാധനയോടെയാണ് റാലി സമാപിച്ചത്. രാവിലെ പഴവങ്ങാടിയിൽ 101 തേങ്ങയുടക്കുകയും ഗണപതി ഹോമം നടത്തുകയും ചെയ്തിരുന്നു.

also read: ‘വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടത്തുന്നത് ഊര്‍ജിതമായ നടപടികള്‍’: മന്ത്രി ജി ആര്‍ അനില്‍

ഷംസീർ മാപ്പ് പറയുക, സർക്കാർ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ യാത്ര തുടങ്ങും എൻ എസ് എസ് നേതാക്കൾ പറഞ്ഞിരുന്നു ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ രണ്ടാംഘട്ട സമരങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അവർ പറഞ്ഞു. റാലിയിൽ വിവിധ താലൂക്ക് യൂനിയൻ കമ്മിറ്റികളിൽനിന്ന് പ്രവർത്തകർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News