സ്കൂളിൽ ജയ്ശ്രീറാം വിളിച്ച കുട്ടികളെ തടഞ്ഞ മലയാളികളായ രണ്ട് കന്യാസ്ത്രീകൾക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഗഞ്ച് ബസോദ ഭാരത് മാതാ കോൺവെന്റ് സ്‌കൂളിലെ രണ്ട് കന്യാസ്ത്രീകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്കൂളിൽ മതപരമായ മുദ്രാവാക്യം വിളിക്കുന്നത് കന്യാസ്ത്രീകൾ തടഞ്ഞിരുന്നു. എന്നാൽ വിദ്യാർത്ഥികളെ മർദിച്ചുവെന്ന പരാതിയിലാണ് എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മധ്യപ്രദേശ് പൊലീസ് അധികൃതർ പറയുന്നത്.
സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുന്നതിനും സാന്താക്ലോസിന്റെ വസ്ത്രം കുട്ടികൾ ധരിക്കുന്നതിലും മധ്യപ്രദേശ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജയ് ശ്രീറാം വിളിച്ച കുട്ടികളെ തടഞ്ഞ മലയാളി കന്യാസ്ത്രീകക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
Also Read: ആകാശത്ത് വിസ്മയം തീർക്കുന്ന ഡ്രോൺ ലൈറ്റ് ഷോ ആദ്യമായി കേരളത്തിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here