പി ജയരാജന്‍റെ പുസ്തക പ്രകാശനത്തിനിടെ റോഡ് തടഞ്ഞ് പ്രതിഷേധം; പിഡിപി പ്രവർത്തകർക്കെതിരെ കേസ്

സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍റെ പുസ്തക പ്രകാശനത്തിനിടെ പ്രതിഷേധിച്ച പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. മുപ്പതോളം പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘടിച്ചതിനും റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്. പിഡിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പുസ്തക പ്രകാശന ചടങ്ങ് നടന്ന വേദിക്ക് പുറത്ത് പ്രതിഷേധിച്ചത്. മദനിക്കെതിരായ പരാമർശങ്ങളെ തുടർന്നായിരുന്നു പ്രതിഷേധം. ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പി ജയരാജന്‍റെ പുസ്തകമാണ് പിഡിപി പ്രവര്‍ത്തകര്‍ കത്തിച്ച് പ്രതിഷേധിച്ചത്.

ALSO READ; ‘കത്ത് എങ്ങനെ പുറത്തായെന്ന് അറിയില്ല’: പാലക്കാട്ടെ കത്ത് വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

NEWS SUMMARY: Nadakavu police registered a case against the PDP workers who protested during the book launch of P Jayarajan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News