കൊളംബിയന്‍ പോപ്പ് ഗായിക ഷക്കീറ, ബാര്‍സലോണയില്‍ നികുതി വെട്ടിപ്പ് കേസില്‍ വിചാരണയ്ക്ക് ഹാജരാകും. ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ഷക്കീറയ്ക്ക് കുറഞ്ഞത് എട്ടുവര്‍ഷത്തെ തടവു നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. സ്‌പെയിനില്‍ താമസിച്ചിരുന്ന സമയം 14.5 മില്യണ്‍ യൂറോ അതായത് 15.7 മില്യണ്‍ ഡോളര്‍ നികുതി അടയ്ക്കാതെ രാജ്യത്ത വഞ്ചിച്ചുവെന്നാണ് ഷക്കീറയ്‌ക്കെതിരെയുള്ള കേസ്. 2012 – 14 കാലഘട്ടത്തിലെ നികുതിയാണ് അടക്കേണ്ടതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ 2015ലാണ് താന്‍ സ്‌പെയിനിലേക്ക് മുഴുവന്‍ സമയം താമസം മാറ്റിയതെന്ന് ഷക്കീറ വാദിക്കുന്നു.
ALSO READ: റിവ്യൂ വേറെ, റോസ്റ്റിങ് വേറെ, റിവ്യൂ നോക്കിയല്ല സിനിമ കാണേണ്ടത്; മമ്മൂട്ടി
ലാറ്റിന്‍ പോപ്പിന്റെ രാജ്ഞി എന്നറിയപ്പെടുന്ന ഷക്കീറ ഇസബെല്‍ മെബാറക്ക് റിപ്പോള്‍ 2012 – 14 കാലഘട്ടത്തിലെ പകുതിയില്‍ കൂടുതല്‍ കാലം ചെലവഴിച്ചത് സ്‌പെയിനിലായത് കൊണ്ട് ആ സമയത്തെ നികുതി അടയ്ക്കണമെന്നാണ് സ്‌പെയിന്‍ അധികൃതര്‍ പറയുന്നത്. 2011ല്‍ മുന്‍ എഫ്‌സി ബാര്‍സിലോണ താരം, ഡിഫന്റര്‍ ജെറാര്‍ഡ് പിക്കിനെ വിവാഹം കഴിച്ച ഷക്കീറ, ഇതിന് പിന്നാലെയാണ് സ്‌പെയിനിലെത്തുന്നത്. പക്ഷേ ഔദ്യോഗിക ടാക്‌സ് റെസിഡന്‍സിയായി ബഹാമസിനെ നിലനിര്‍ത്തി പോരുകയായിരുന്നു. അതേസമയം ടാക്‌സ് കുറവുള്ള സ്ഥലം തെരഞ്ഞെടുത്തത് സ്‌പെയിനില്‍ നിന്ന് ടാക്‌സ് അടയ്ക്കാതിരിക്കാനാണെന്നാണ് ആരോപണം.
ALSO READ: ‘നവകേരള സദസില്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് പരാതി സ്വീകരിക്കും’; പരിഹാരം ഉടനെന്നും മുഖ്യമന്ത്രി
എട്ടുവര്‍ഷവും രണ്ടുമാസവും തടവുശിക്ഷ കൂടാതെ 24 മില്യണ്‍ യൂറോ പിഴയും ഷക്കീറ അടയ്ക്കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ തനിക്ക് ഈ വര്‍ഷങ്ങളില്‍ ഇന്റര്‍നാഷണല്‍ ടൂറുകളിലൂടെയാണ് കൂടുതല്‍ വരുമാനം ലഭിച്ചതെന്നും ഷക്കീറ പറയുന്നു. രണ്ടാമത്തെ മകന്‍ ജനിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ബാര്‍സലോണയിലേക്ക് താരം എത്തിയതെന്നു താരത്തിന്റെ വക്കീലും പറയുന്നു. അതേസമയം ഈ വിഷയം കേസാവുന്നതിന് മുമ്പ് തന്നെ അധികൃതര്‍ ആവശ്യപ്പെട്ടത് പോലെ എല്ലാ നികുതിയും അടച്ചിട്ടുണ്ടെന്നും ഷക്കീറ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here