നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ പിവി അന്‍വറിന് എതിരെ കേസ് എടുത്തു. നിലമ്പൂര്‍ പൊലീസ് ആണ് കേസെടുത്തത്. അന്‍വര്‍ ഉള്‍പ്പടെ 11 ഓളം പേര്‍ക്ക് എതിരെയാണ് കേസ്.
അന്‍വറിന്റെ എടവണ്ണയിലെ വീട്ടില്‍ പൊലീസ് സംഘം എത്തി. ഇന്ന് രാത്രി തന്നെ അറസ്റ്റ് ചെയ്‌തേക്കും. ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം എത്തിയത്.
പിവി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ആണ് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കലില്‍ കലാശിച്ചത്. കാട്ടാനയാക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ ഓഫീസ് തകര്‍ക്കുകയായിരുന്നു. ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി വി അന്‍വര്‍ കുറ്റപ്പെടുത്തി. മണി എന്ന യുവാവ് രണ്ടര മണിക്കൂര്‍ രക്തം വാര്‍ന്ന് കിടന്നു. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നല്‍കുന്നില്ലെന്നും എംഎല്‍എ ആരോപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here