തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നവെന്ന പ്രചാരണം ,ശശി തരൂരിനെതിരെ കേസ്; രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് നടപടി

യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ കേസ്. എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് കേസ്. സൈബർ പൊലീസാണ് കേസെടുത്തത്. തീരദേശമേഖലയിൽ വോട്ടിന് പണം നൽകുന്നവെന്ന പ്രചാരണം നടത്തിയതിനാണ് കേസ്.ഡിജിപിക്ക് രാജീവ് ചന്ദ്രശേഖർ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.

ALSO READ: വിനായകിന് ഈ വാക്ക് വേണമെന്ന് നിർബന്ധമായിരുന്നു, ഇല്ലുമിനാറ്റി ഹിറ്റാവുമെന്ന് നമുക്ക് അറിയാമായിരുന്നു: ജീത്തു മാധവൻ

അതേസമയം വ്യാജ പ്രചരണത്തിന് മറ്റൊരു കേസു കൂടി രജിസ്റ്റർ ചെയ്തു. ബിജെപി നേതാവ് ജെ ആർ പത്മകുമാർ നൽകിയ പരാതിയിലാണ് കേസ്.രാജീവ് ചന്ദ്രശേഖരനെതിരെ നവ മാധ്യമങ്ങൾ വഴിതെറ്റായ പ്രചരണം നടത്തുന്നതിനാണ് കേസ്.സൈബർ പൊലീസാണ് കേസെടുത്തത്.സംഭവത്തിൽ ആരെയും പ്രതി ചേർത്തിട്ടില്ല.

ALSO READ: നന്‍പന്‍ ഡാ… കടുവയുടെ പിടിയില്‍ അമര്‍ന്ന് കാട്ടുപോത്ത്, രക്ഷപ്പെടുത്തി കൂട്ടുകാരന്‍; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News