ടി. വീണയുടെ പരാതിയിൽ ഷോന്‍ ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്. വീണക്ക് കനേഡിയയില്‍ കമ്പനിയുണ്ടെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചിരുന്നു. ഈ ആരോപണം ഏറ്റെടുത്ത് മാധ്യമങ്ങള്‍ വ്യാപകമായി പ്രചരണം നടത്തി. വസ്തുതാ വിരുദ്ധമായ ഈ പ്രചരണത്തില്‍ നടപടി വേണമെന്നാണ് വീണയുടെ പരാതി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ ആരോപണം ഉന്നയിച്ചെന്നും, ഇതാണ് തെളിവുകളും പരിശോധനയും നടത്താതെ ഒരുവിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും പരാതിയില്‍ ഉണ്ട്. ഇത് വ്യാപകമായി പ്രചരിപ്പിച്ച ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് എതിരെയും സൈബര്‍ ക്രൈം വിഭാഗം കേസെടുത്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here