സിദ്ധിഖിനെതിരായ കേസിൽ പുതിയ നീക്കവുമായി പൊലീസ്; പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

സിദ്ധിഖിനെതിരായ കേസിൽ പുതിയ നീക്കവുമായി പൊലീസ്. കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനാണ് പുതിയ സംഘം. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിനാണ് ചുമതല. ക്രൈം ബ്രാഞ്ച് എസ്.പി മധുസൂദനൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ക്രൈം ബ്രാഞ്ച് എ സി പി ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ എസ് എച്ച് ഒ, ഒരു വനിതാ എസ് ഐ എന്നിവർ സംഘത്തിലുണ്ട്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്.

ALSO READ: ‘ഔദ്യോഗിക ജീവിതത്തില്‍ കണ്ടിട്ടുള്ള ഏറ്റവും പ്രൊഫഷണലായ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍’: ഡോ. വി വേണു

മുകേഷിനെതിരായ കേസിലും പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. എസ് പി പൂങ്കുഴലി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ചേർത്തല ഡി വൈ എസ് പി ബെന്നി കെ.വി അന്വേഷണ ഉദ്യോഗസ്ഥൻ. എല്ലാ കേസുകൾക്കും പ്രത്യേക സംഘം രൂപീകരിക്കാനും തീരുമാനമായി. അതേസമയം സംവിധായകൻ രഞ്ജിത്തിനെതിരായ പരാതിയിൽ ബംഗാളി നടിയുടെ മൊഴി രേഖപ്പെടുത്തി. ഓൺലൈനായാണ് പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്. വിശദമൊഴിയെടുക്കാനും തുടർനടപടികൾക്കുമായി അന്വേഷണസംഘം ബംഗാളിലേക്ക് പോകും. രഹസ്യമൊഴി നൽകുന്ന കാര്യത്തിൽ തീരുമാനം പിന്നീടറിയിക്കാമെന്ന് നടി പൊലീസിനെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News