ചേലക്കരയിലെ ഒറ്റതന്ത അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപി കുരുക്കിൽ. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനാണ് സുരേഷ് ഗോപിക്കെതിരെ ചേലക്കര പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാവ് വിആർ അനൂപ് ആണ് പരാതി നൽകിയത്. പരാതിയിൽ മൊഴിയെടുക്കാൻ പരാതിക്കാരനെ പോലീസ് വിളിച്ചുവരുത്തി. ഇന്ന് 12.30 ന് സുരേഷ് ഗോപിക്കെതിരായ പരാതിയിൽ അനൂപിന്‍റെ മൊഴി രേഖപ്പെടുത്തും.
ഇന്ന് രാവിലെ പൂരനഗരിയിലെ ആംബുലൻസ് യാത്രാ വിവാദത്തിലും സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്.
ALSO READ; കൊടകര കുഴൽപ്പണ കേസ്: സർക്കാരിനെ കുറ്റം പറയാൻ ബോധപൂർവ്വം ശ്രമം നടക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ
ഇന്ത്യൻ ശിക്ഷാ നിയമവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്ഐആറില്‍ പറയുന്നു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here