പൂരനഗരിയിലെ ആംബുലൻസ് യാത്ര; സുരേഷ് ഗോപിക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂർ പൂരത്തിനിടെ ആംബുലൻസിൽ എത്തിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിപിഐ നേതാവ് അഡ്വ. സുമേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമവും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Also read:ഇന്ന് തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

കേസിനാസ്പദമായ സംഭവം നടന്നത് 2024 ഏപ്രിൽ 20ന് പുലർച്ച മൂന്ന് മണിയോടെയാണ്. തൃശൂർ ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കാൻ ആംബുലൻസിൽ എത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. രോഗികളെ മാത്രം കൊണ്ടുപോകാൻ അനുവാദമുള്ള സേവാഭാരതിയുടെ ആംബുലൻസിലാണ് പൊലീസ് നിയന്ത്രണം ലംഘിച്ചുകൊണ്ട് വന്നതെന്നും എഫ്ഐആറിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News