ബിജെപി എംപി തേജ്വസി സൂര്യയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ണാടകയിലെ ഹവേരി പൊലീസ്. ജില്ലയിലെ ഒരു കര്‍ഷകന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ വഖഫ് ബോര്‍ഡ് ആണെന്ന തരത്തിലുള്ള ആരോപണത്തെ തുടര്‍ന്നാണ് നടപടി.രുദ്രപ്പ എന്ന കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ വഖഫ് ബോര്‍ഡ് അദ്ദേഹത്തിന്റെ സ്ഥത്തിന് അവകാശവാദമുന്നയിട്ടാണെന്ന ഒരു പത്രവാര്‍ത്തയും തേജ്വസി എക്‌സില്‍ പങ്കുവച്ചിരുന്നു.
ALSO READ: നാടുകടത്തൽ നിയമവുമായി ഇസ്രയേൽ; പ്രക്ഷോഭകാരികളുടെ ബന്ധുക്കളെ നാടുകടത്താൻ അനുവദിക്കുന്ന നിയമം പാസാക്കി
മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കം സംസ്ഥാനത്തെ ഗുരുതരമായ സ്ഥിതിയിലേക്ക് നയിക്കുകയാണെന്ന് വിമര്‍ശനവും എംപി ഉന്നയിച്ചിരുന്നു. ഒരു കന്നട പത്രത്തില്‍ വന്ന വാര്‍ത്തയെ ഉദ്ധരിച്ചായിരുന്നു തേജ്വസിയുടെ വിമര്‍ശനം. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമായതോടെ തേജ്വസി എക്‌സിലെ പോസ്റ്റ് നീക്കം ചെയ്തു.
എംപി പങ്കുവച്ച വാര്‍ത്ത വ്യാജമാണെന്നും 2022ല്‍ രുദ്രപ്പ ആത്മഹത്യ ചെയ്യാന്‍ കാരണം ലോണും കൃഷിയില്‍ ഉണ്ടായ നഷ്ടമാണെന്നും ഹവേരി എസ്പിയും വ്യക്തമാക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here