തൃഷയ്‌ക്കെതിരെ കേസിന് പോയി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസില്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. വാക്കാലുള്ള പരാമര്‍ശമാണ് കോടതി നടത്തിയത്. മാനനഷ്ടക്കേസ് കൊടുക്കേണ്ടത് തൃഷയാണെന്ന് കോടതി പറഞ്ഞു. സെലിബ്രിറ്റികളെ പലരും മാതൃകയാക്കും അതിനാല്‍ പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകളുണ്ടെന്നും മന്‍സൂര്‍ അലി ഖാനെ കോടതി ഓര്‍മിപ്പിച്ചു.

ALSO READ: കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി അനുവദിച്ചു

തുടര്‍ച്ചയായി താങ്കള്‍ വിവാദങ്ങളില്‍ പെടുന്നുണ്ടെന്നും കുറ്റം ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതെന്നും നടനോട് കോടതി ആരാഞ്ഞു. അതേസമയം കേസ് ഡിസംബര്‍ 22ലേക്ക് മാറ്റി.

കേസില്‍ ബാധിക്കപ്പെട്ട വ്യക്തി താനാണെന്നും അതുമറന്ന് സമാധാനമായിരിക്കുമ്പോള്‍ മന്‍സൂര്‍ അലി ഖാന്‍ വീണ്ടും കേസുമായി വന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും തൃഷയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ALSO READ: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണം കോൺഗ്രസിന്റെ ആസൂത്രിത ഗൂഢാലോചന: ഇ പി ജയരാജൻ

തൃഷ, നടിയും ദേശീയ വനിതാ കമ്മിഷന്‍ അംഗവുമായ ഖുഷ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്‍സൂര്‍ അലി ഖാന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News