നിവിൻ പോളിക്കെതിരായ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച സംഭവം; 12 യൂട്യൂബർമാർക്കെതിരെ കേസ്

nivin pauly

നടൻ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച സംഭവത്തിൽ അതിജീവിതയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. 12 യൂട്യൂബര്‍മാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ ഊന്നുകല്‍ പൊലീസാണ് യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്തത്.

Also read:ഓണത്തോട്‌ അനുബന്ധിച്ച്‌ വിവിധ വിഭാഗങ്ങൾക്ക്‌ ആനുകൂല്യങ്ങൾ അനുവദിച്ച് സംസ്ഥാനസർക്കാർ

അതേസമയം ലൈംഗിക പീഡനക്കേസില്‍ നടന്‍മാരായ മുകേഷ്, ഇടവേള ബാബു എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരിയായ നടി അറിയിച്ചു.ഇരുവരുടെയും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് പരാതിക്കാരിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News