പ്രതിപക്ഷ സഖ്യത്തിന് “ഇന്ത്യ” എന്ന് പേര്; 26 പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസ്

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള വിശാല സഖ്യത്തിന് ‘ ഇന്ത്യ’ എന്ന് ചുരുക്കെഴുത്തു വരുന്ന പേരിട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ കേസ്. ഡോ. അവിനാശ് മിശ്രയെന്ന ആള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. രാജ്യത്തിന്റെ പേര് തെറ്റായി ഉപയോഗിച്ചു എന്നാണ് പരാതി. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ ഡല്‍ഹി ബര്‍ക്കംഭ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

also read; കോട്ടയത്ത് ഭീതി പടർത്തിയ പുലി വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങി

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ജെഡിയു, ആര്‍ജെഡി, ജെഎംഎം,എന്‍സിപി, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഐ, സിപിഎം, ആര്‍എസ്പി, ശിവസേന (യുബിടി), എസ്പി, ആര്‍എല്‍ഡി, അപ്‌നാ ദള്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, എംഡിഎംകെ, വിസികെ, കെഎംഡികെ, സിപിഐഎംല്‍, എംഎംകെ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ് (ജോസഫ്) എന്നീ പാര്‍ട്ടികള്‍ക്ക് എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

also read; മോന്‍സന്‍ മാവുങ്കലും കെ സുധാകരനും ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News