കലാപാഹ്വനം നടത്തിയെന്ന പരാതി; ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ കേസ്

കലാപാഹ്വനം നടത്തിയെന്ന പരാതിയില്‍ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ കേസ്. പി വി ശ്രീനിജിന്‍ എംഎല്‍എയെ ജാതീയമായി അധിക്ഷേപിക്കുകയും, കലാപാഹ്വാനം നടത്തിയെന്ന പരാതിയിലാണ് കേസ്. പുത്തന്‍കുരിശ് പൊലീസാണ് കെസെടുത്തത്. ജാതീയമായി ആക്ഷേപിച്ചെന്ന് കാണിച്ച് പി വി ശ്രീനിജിന്‍ എംഎല്‍എയും പരാതി നല്‍കിയിട്ടുണ്ട്.

ALSO READ:ബോളിവുഡ് താരങ്ങളെ മറികടന്ന് തെന്നിന്ത്യൻ നായികാ താരങ്ങള്‍; മുന്നിൽ സാമന്ത

സാബു എം ജേക്കബിനെതിരായി മൂന്ന് പരാതികളാണ് പുത്തന്‍കുരിശ് പൊലീസില്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞദിവസം നടന്ന പൂതൃക്ക പഞ്ചായത്തുതല ട്വന്റി 20 യോഗത്തിലെ പ്രസംഗത്തിനെതിരെയായിരുന്നു പരാതി. സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലാണ് സാബു എം ജേക്കബിനെതിരെ കേസെടുത്തത്. പി വി ശ്രീനിജിനെതിരായ ജന്തു പരാമര്‍ശം കലാപമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രകോപനമാണെന്നും എഫ്‌ഐആറിലുണ്ട്. പ്രസംഗത്തില്‍ സാബു എം ജേക്കബ്, പി വി ശ്രീനിജിന്‍ എംഎല്‍എയെ മോശക്കാരനാക്കി ഇകഴ്ത്തി സംസാരിച്ചെന്നും എഫ്‌ഐആറിലുണ്ട്.

ALSO READ:ഏത് ഭേദചിന്തകള്‍ക്കും അതീതമായി ജനമനസ്സുകളെയാകെ കൂടുതല്‍ ഒരുമിപ്പിക്കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News