യൂത്ത് കോൺഗ്രസ് വ്യാജ ഐഡി വിഷയം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ കേസ്

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരാതിയിൽ കേസ്. മ്യൂസിയം പൊലീസാണ് കേസെടുത്തത്. ലോക്സഭ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാൻ സാധ്യതയെന്നാണ് പരാതി. ശക്തമായ നടപടി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തിരിച്ചറിയൽ കാർഡ് വ്യാപകമായി തയ്യാറാക്കി, ശക്തമായ നടപടി വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ വ്യാജ കാർഡ് ഉപയോഗിക്കാൻ സാധ്യതയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്കയറിയിച്ചു.

Also Read; പാലക്കാട് പട്ടാപ്പകൽ മോഷണശ്രമം; മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനായി വ്യാജ ഇലക്ഷന്‍ ഐഡി കാർഡ് നിര്‍മ്മിച്ച സംഭവത്തിലാണ് പോലീസിന്റെ നിര്‍ണായക ഇടപെടല്‍. നിലവിലെ കേസിന് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ പോലീസ് പുതിയ കേസെടുത്തു. മ്യൂസിയം പോലീസാണ് കേസ് എടുത്തത്. തിരിച്ചറിയല്‍ കാര്‍ഡ് വ്യാപകമായി തയ്യാറാക്കിയതായാണ് കമ്മീഷന്റെ നിഗമനം. അങ്ങനെയെങ്കില്‍ അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വ്യാജ കാര്‍ഡ് ഉപയോഗിക്കാന്‍ സാധ്യതയെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ ഗൗരവതരമായ അന്വേഷണം വേണമെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ ആവശ്യം.

Also Read; നവകേരളത്തിലേക്ക് കൈപിടിച്ച് ഒരുമയോടെ

ഐപിസി 465, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 465 വ്യാജരേഖ ചമച്ചതിന് രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഐപിസി 468 വഞ്ചനയ്ക്കായി വ്യാജ രേഖ ചമച്ചതിന് ഏഴ് വര്‍ഷം തടവും പിഴയും ലഭിക്കാം. ഐപിസി 471 ഒരു വ്യാജരേഖ യഥാര്‍ത്ഥമായി ഉപയോഗിച്ചുവെന്ന കുറ്റകൃത്യത്തില്‍പ്പെടും. സമാനമായ കേസില്‍ നേരത്തെ നാല് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു. മാത്രമല്ല സംഘടനാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ആപ്പ് തയ്യാറാക്കിയതെന്നും ജയ്സണ്‍ മുകളേല്‍ എന്നയാള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News