ശൈലജ ടീച്ചറെ അധിക്ഷേപിച്ച സംഭവം: യൂത്ത് കോൺഗ്രസ്-ലീഗ് പ്രവർത്തകർക്കെതിരെ കേസ്; ന്യായീകരിച്ച് യുഡിഎഫ് വനിതാ നേതാക്കൾ

ശൈലജ ടീച്ചറെ അധിക്ഷേപിച്ച സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസ്. ലീഗ്  പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ടീച്ചർക്കെതിരെ അധിക്ഷേപം നടത്തിയ കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവിനെതിരെയും കേസുണ്ട്. അതെ സമയം സംഭവത്തിൽ കോൺഗ്രസ് പ്രവർത്തരെ പഴിചാരിയും ഷാഫി പറമ്പിലിനെ ന്യായീകരിച്ചും യുഡിഎഫ് വനിത എം എൽ എ മാരും രംഗത്തെത്തി.

Also Read: ബിജെപിയുടെ ആഭ്യന്തര ശത്രുക്കൾ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരുമാണ്; ന്യൂനപക്ഷ ആക്രമണമാണ് ആർഎസ്എസ് അജണ്ട: മുഖ്യമന്ത്രി

ശൈലജ ടീച്ചർക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിലാണ് ന്യൂമാഹിയിലെ ലീഗ് നേതാവിന് പിന്നാലെ പേരാമ്പു സ്വദേശി സൽമാൻ വാളൂരിനെതിരെയും കേസെടുത്തിരിക്കുന്നത്. ലിഗ് നൊച്ചാട് പഞ്ചായത്ത് സെക്രട്ടറിയുടെ മകനാണ് സൽമാൻ വാളൂർ. അതേ സമയം സോഷ്യൽ മിഡിയ വഴിയുള്ള ആക്രമണം ടീച്ചർക്കെതിരെ തുടരുകയാണ്. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷോബിൻ തോമസ് ചവനാലിൻ്റെ അക്കൗണ്ടിൽ നിന്നും കേട്ടാലറക്കുന്ന രീതിയിലുള്ള കമൻ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. ഷാഫിക്ക് ഒപ്പവും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പവും നിൽക്കുന്ന ഇയാളുടെ ഫോട്ടകളും സോഷ്യൽ മീഡിയയിൽ ഉണ്ട്.

Also Read: ജോലിക്കിടയില്‍ മദ്യപിക്കുകയും മദ്യ സൂക്ഷിക്കുകയും ചെയ്തു; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി

സംഭവത്തിൽ കോൺഗ്രസ് പ്രവർത്തരെ പഴിചാരിയും ഷാഫി പറമ്പിലിനെ ന്യായികരിച്ച് യുഡിഎഫ് വനിത എം എൽ എ മാർ രംഗത്തെത്തിയത്. വിദേശത്ത് നിന്നുള്ളവ്യാജ അക്കൗണ്ട് ഉൾപ്പെടെയാണ് സൈബർ ആക്രമണം നടത്താനായി യുഡിഎഫ് സോഷ്യൽ മീഡിയ വിംഗ് ഉപയോഗിക്കുന്നത്. വലിയ പ്രതിഷധമാണ് ഇതിനെതിരെ ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News