നടുറോഡില്‍ അടിപിടി; കെപിസിസി അംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്

നടുറോഡില്‍ അടിപിടിയുണ്ടാക്കിയതിന് കെപിസിസി അംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്. കെ പി സി സി അംഗം മുഹമ്മദ് ബ്ലാത്തൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കണ്ണൂര്‍ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തത്. സാമ്പത്തിക തര്‍ക്കത്തത്തിന്റെ പേരിലായിരുന്നു അടിപിടി

കെപിസിസി അംഗവും രാജീവ് ഗാന്ധി സഹകരണ ആശുപത്രി ചെയര്‍മാനുമായ മുഹമ്മദ് ബ്ലാത്തൂര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്.പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയതിന്റെ പേരില്‍ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഘര്‍ഷം.

Also Read : ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല; കളളപ്പണക്കേസില്‍ ഇഡിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

ട്രാവല്‍ ഏജന്‍സി നടത്തിപ്പുകാരുമായുള്ള സാമ്പത്തിക തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. മുഹമ്മദ് ബ്ലാത്തൂരിന്റെ മകന്‍ ട്രാവല്‍ ഏജന്‍സി വഴി യാത്ര ചെയ്തതിന്റെ നാലര ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചുവെന്നാണ് ട്രാവല്‍ നടത്തിപ്പുകാര്‍ പറയുന്നത്. ഈ പണം ആവശ്യപ്പെട്ട് എത്തിയപ്പോള്‍ ഇരുമ്പ് വടികളുമായി ആക്രമിച്ച് എന്നാണ് പരാതി.

നടുറോഡില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.മുഹമ്മദ് ബ്ലാത്തൂര്‍, ജാഫര്‍, അബൂബക്കര്‍, അജ്‌നാസ്, മഷ്‌റബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആശുപത്രിയില്‍ എത്തി അക്രമം നടത്തി എന്ന് കാട്ടി ആശുപത്രി അധികൃതരും പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News