മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരിൽ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസ്; യുവാവ് പിടിയിൽ

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരിൽ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിൽ. കുലുക്കല്ലൂർ മുളയൻകാവ് സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി പോലീസ് അറസറ്റ് ചെയ്തത്. ഇയാളിൽ നിന്ന് വ്യാജ രേഖകൾ നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.

ALSO READ: ജോയിയുടെ കുടുംബത്തിന് സഹായ ഹസ്തം നീട്ടി സര്‍ക്കാരും കോര്‍പറേഷനും

ബിസിനസ് ആവശ്യത്തിന് എന്നുപറഞ്ഞ് മുതുതല സ്വദേശിയായ കിഷോറിൽ നിന്നും ആനന്ദ് പലതവണകളായി 63 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ചപ്പോൾ സർക്കാരിൽ നിന്നും തനിക്ക് 64 കോടി രൂപ ലഭിക്കാൻ ഉണ്ടെന്ന് പറഞ്ഞ് ആനന്ദ് കിഷോറിനെ കബളിപ്പിക്കുകയായിരുന്നു. ആനന്ദ് മുമ്പും നിരവധി ആളുകളെ വഞ്ചിച്ച് പണം തട്ടിയെടുത്തിരുന്നതായി പോലീസ് കണ്ടെത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ALSO READ: ‘മാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കി’: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News