കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ കേസ്; കോണ്‍ഗ്രസ് നേതാക്കളായ ദമ്പതികള്‍ ഒളിവില്‍

ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ ദമ്പതികള്‍ ഒളിവില്‍. ഇരുവര്‍ക്കുമായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിനിടെ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടാനും ശ്രമം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ആലുവയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഒളിവില്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ ദമ്പതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ചൂര്‍ണിക്കര തായിക്കാട്ടുകര കോട്ടക്കല്‍വീട്ടില്‍ മുനീര്‍ ഭാര്യ ഹസീന എന്നിവരാണ് കേസില്‍ പൊലീസ് അന്വേഷഷം തുടങ്ങിയതോടെ ഒളിവില്‍ പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവരെ തേടി പൊലീസ് ചൂര്‍ണിക്കരയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. മുനീറും ഹസീനയും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ അന്വേഷണ സംഘം തിരച്ചില്‍ നടത്തിവരുകയാണ്. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

Also Read: ദൈവദൂതനായി വേഷമിട്ട ഒരു വേട്ടക്കാരൻ; പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ചയാൾക്ക് 707 വര്‍ഷം തടവുശിക്ഷ

അതേസമയം, കുട്ടിയുടെ കുടുംബത്തെ പിന്തിരിപ്പിക്കാന്‍ സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്. മുനീര്‍ തട്ടിപ്പ് നടത്തിയ വിവരം എംഎല്‍എ നേരത്തെ തന്നെ അറിഞ്ഞിരുന്നു. ഇക്കാര്യം ജനപ്രതിനിധിയെന്ന നിലയില്‍ പൊലീസിനെ അറിയിച്ചിരുന്നില്ല. അതിനാല്‍ അന്വേഷണം എംഎല്‍എയിലേക്ക് എത്തുമെന്ന് മനസിലാക്കിയതോടെയാണ് ഈ നീക്കം.സാധാരണ തട്ടിപ്പു കേസ് എന്നതരത്തില്‍ സംഭവത്തെ നിസാരവല്‍ക്കരിക്കാന്‍ പൊലീസില്‍ ചിലരും ശ്രമിക്കുന്നുണ്ട്. ഇതിനിടെ മുനീറും ഭാര്യയും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമം തുടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേ സമയം, കേസില്‍ കുട്ടിയുടെ അച്ഛനില്‍ നിന്ന് വിശദമായ മൊഴി പൊലീസ് വീണ്ടും എടുക്കാനാണ് ആലോചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News