യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്; മൂന്ന് പേര്‍ പൊലീസ് പിടിയില്‍

യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ മൂന്ന് പേരെ തൃശൂര്‍ കൊരട്ടി പൊലീസ് പിടികൂടി. അങ്കമാലി സ്വദേശി നിധിന്‍, മേലൂര്‍ സ്വദേശി യദു, മംഗലാപുരം കാശിപ്പേട്ട് സ്വദേശി വിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. കാടുകുറ്റി അന്നനാട് സ്വദേശി സാല്‍വിന്‍ പൗലോസിനെ മര്‍ദ്ദിച്ച് അറുപതിനായിരം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

READ ALSO:ഡ്രൈവര്‍മാര്‍ക്ക് വിശ്രമത്തിനുള്ള സൗകര്യമൊരുക്കാന്‍ കെടിഡിസി

കേസിലെ മുഖ്യപ്രതിയായ ബിജുവിനെ കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാല്‍വിന്റെ വാടകക്ക് കൊണ്ടുപോയ ആറ് കാറുകള്‍ തിരികെ കിട്ടാതെ വന്നപ്പോള്‍ തിരിച്ച് പിടിക്കുന്നതിനായി ബിജുവിന് ക്വട്ടേഷന്‍ നല്‍കിയിരുന്നു. മൂന്ന് കാറുകള്‍ പിടിച്ചു കൊടുത്തിട്ടും പറഞ്ഞ തുക സാല്‍വിന്‍ നല്‍കാതെ വന്നപ്പോള്‍ ബിജുവും സംഘവും ഇയാളെ മുരിങ്ങൂരിലേക്ക് വിളിച്ചു വരുത്തി മര്‍ദ്ദിച്ച് ഗൂഗിള്‍ പേ വഴി അറുപതിനായിരം രൂപ വാങ്ങി എന്നാണ് കേസ്. കൊരട്ടി എസ്.എച്ച് ഒ ബി.കെ.അരുണും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

READ ALSO:കൊഹ്‌ലി അത്ര ഫേമസ് അല്ല? ഫുട്‍ബോൾ ഇതിഹാസം റൊണാൾഡോ ആ പേര് കേട്ടിട്ടില്ല? വൈറലായി യൂട്യൂബറുടെ റീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News