15 കാരനെ മർദ്ദിച്ച സംഭവത്തിൽ ആർ എസ് എസ്, ബി ജെ പി പ്രവർത്തകനെതിരെ കേസ്

15 കാരനെ മർദ്ദിച്ച സംഭവത്തിൽ ആർ എസ് എസ്, ബി ജെ പി – പ്രവർത്തകനെതിരെ കേസ്. കോഴിക്കോട് വെള്ളയിൽ പൊലീസാണ് വെള്ളയിൽ സ്വദേശി ശ്രീകുമാറിനെതിരെ കേസെടുത്തത്. വീട്ടുകാർ തമ്മിലുള്ള പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

രാവിലെ 10 മണിയോടെ കുട്ടികൾ കളിച്ചു കൊണ്ടിരിക്കെയാണ് 15 വയസുകാരന് മർദ്ദനമേറ്റത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് വെള്ളയിൽ തൊടിയിലെ ബി ജെ പി – ആർ എസ് എസ് പ്രവർത്തകൻ ശ്രീകുമാറിനെതിരെ കേസെടുത്തു. കഴുത്തിന് പിടിച്ച് മുഖത്തടിച്ചതായി കുട്ടി പൊലീസിന് മൊഴി നൽകി. ഒരു കാരണവുമില്ലാതെയാണ് മർദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു.

also read; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് പുരുഷ റിലേയില്‍ റെക്കോഡിട്ട ഇന്ത്യന്‍ താരങ്ങളെ ആദരിച്ചു

ഗവ. ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് 15 കാരൻ അമ്മക്കൊപ്പം സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീകുമാറിനെതിരെ കേസ് എടുത്തതായും തുടർ നടപടി ഉണ്ടാകുമെന്നും വെള്ളയിൽ സി ഐ അറിയിച്ചു.

also read; മുൻവർഷങ്ങളെ അപേക്ഷിച്ച് മികച്ച രീതിയിൽ ആണ് ഓണം ഫെയറുകൾ നടത്തിയത്; മന്ത്രി ജി ആർ അനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration