ഇപി ജയരാജൻ്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിരയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു.തിരുവനന്തപുരം ഡിസിസി സെക്രട്ടറി ജോസഫ് ഡിക്രൂസിനെതിരെയാണ് കണ്ണൂർ വളപട്ടണം പൊലീസ് കേസെടുത്തത്.രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്നതായുള്ള ചിത്രം മോർഫ് ചെയ്താണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

ALSO READ: കോൺഗ്രസ് – മുസ്‌ലിം ലീഗ് തർക്കം; കോൺഗ്രസ് പ്രതിനിധികൾ രാജിവെച്ചു

രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന കേന്ദ്ര മന്ത്രി പ്രതിമ ബൗമികിൻ്റ ചിത്രത്തിൽ മോർഫിങ് നടത്തിയാണ് പി കെ ഇന്ദിരയുടെ മുഖമാക്കി മാറ്റിയത്. രാജീവ് ചന്ദ്രശേഖറും ഇപി ജയരാജനും തമ്മിലുള്ള ബന്ധത്തിൻറെ തെളിവെന്ന ആമുഖത്തോടൊപ്പം മോർഫ് ചെയ്ത ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ പി കെ ഇന്ദിര കണ്ണൂർ സിറ്റി പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവനന്തപുരം ഡിസിസി സെക്രട്ടറി ജോസഫ് ഡിക്രൂസിനെതിരെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്. വ്യാജരേഖ ചമക്കൽ,കലാപം ഉണ്ടാക്കാനുള്ള ശ്രമം,അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

ALSO READ: ലക്നൗ സൂപ്പര്‍ ജയന്റ്സ് ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത; മത്സരം കാണാന്‍ സൗജന്യ പാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News