മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ സംസ്‌കരിച്ച പുത്തുമലയിലെ ശ്‌മശാനത്തിനരികെ കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രവർത്തകൻ എം ജിതിൻ, ചൂരൽമല ആക്ഷൻ കമ്മിറ്റി കൺവീനർ മനോജ് ജെഎംജെ എന്നിവർ നൽകിയ പരാതിയിലാണ് കേസ്. പൊഴുതന മണ്ഡലം പ്രസിഡന്റ് സേട്ടുക്കുന്ന് എബിൻ മുട്ടപ്പള്ളിയും സഹായി ഷാജിയുമാണ് ഇന്നലെ രാത്രി പത്തോടെ അയ്യായിരം ലിറ്ററിന്റെ രണ്ട് ബാരലുകളിൽ നിറച്ച മാലിന്യം ടിപ്പറുകളിൽ പുത്തുമലയിലെത്തിച്ചത്.
നാട്ടുകാർ പിന്തുടർന്ന് മാലിന്യം തള്ളുംമുമ്പേ തടയുകയായിരുന്നു. മേപ്പാടി പൊലീസ് എത്തി വാഹനം സ്‌റ്റേഷനിലേക്ക് എത്തിക്കാനും ഇരുവരോടും സ്‌റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടു. എന്നാൽ രണ്ടുപേരും മുങ്ങി. പ്രതികൾ രക്ഷപ്പെട്ടതിൽ പ്രതിഷേധിച്ച് സിപിഐ എം പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചിരുന്നു.
NEWS SUMMERY: A case has been filed against congress leader for trying to dump toilet waste near the crematorium in Puthumala where the victims of the Mundakai-Churalmala tragedy were buried.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here