ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസ്

rdx producers

ആർഡിഎക്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. നിർമ്മാണത്തിന് പണം നല്കിയതിലുള്ള ലാഭ വിഹിതം നൽകിയില്ലെന്ന തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് നടപടി.

ALSO READ: റീബിൽഡിങ് വയനാട്: കൈത്താങ്ങുമായി മുംബൈയിലെ മലയാളി കുടുംബം

നിർമാണത്തിനായി 6 കോടി നൽകിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നൽക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്നാണ് അഞ്ജന പരാതിയിൽ ആരോപിക്കുന്നത്.  ഈ പരാതിയിൽ സിനിമയുടെ നിർമ്മാതാക്കളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടിരിക്കുന്നത്.

ALSO READ: നാലാമത്തെ പ്രസവത്തിലും പെണ്‍കുഞ്ഞ്; കുറ്റപ്പെടുത്തല്‍ ഭയന്ന് നവജാതശിശുവിനെ കഴുത്തുഞ്ഞെരിച്ച് കൊന്ന് അമ്മ

വഞ്ചന, ഗൂഢാലോചന കുറ്റം എന്നിവ ഇവർക്കുമേൽ ചുമത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News