യുവനടിയുടെ പരാതിയിൽ സിദ്ദിഖിനെതിരെ കേസെടുത്തു

sidhiq

യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. ബലാല്‍സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. 2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ച് സിദ്ദിഖ് പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ആരോപണത്തെ തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു.

അതേസമയം  തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കെതിരെ പരാതി നൽകി നടനും മുൻ അമ്മ ഭാരവാഹിയുമായ ഇടവേളബാബു. ഈ കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച രണ്ട് സ്ത്രീകൾക്കെതിരെയാണ് ഇടവേള ബാബു പരാതി നൽകിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ കമ്മീഷനുമാണ് പരാതി. ഇമെയിൽ വഴിയാണ് പരാതി അയച്ചിരിക്കുന്നത്.

ALSO READ: തനിക്കെതിരെയുണ്ടായ ആരോപണം ഗൂഢാലോചനയുടെ ഭാഗം; പരാതി നൽകി ഇടവേളബാബു

തനിക്കെതിരെ ഗൂഢാലോചനയുടെ ഭാഗമായാണ് ജുബിത, മിന്നു മുനീർ എന്നി രണ്ടു വനിതകൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താൻ നൽകിയ പരാതി കൃത്യമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി കൂടുതൽ നിയമനടപടികൾ തന്റെ അഡ്വക്കേറ്റിൽനിന്ന് നിയമോപദേശം തേടിയതിനു ശേഷം തുടർ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഇടവേളബാബു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News