മാധ്യമ പ്രവർത്തകനെ മൈക്കിന് തല്ലി; തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കേസ്

mohan babu attcks journalist

ഓൺ സ്‌ക്രീനിൽ കാണിക്കുന്ന ആക്ഷൻ രംഗങ്ങൾ ഓഫ് സ്ക്രീനിലും കാണിച്ചു വിവാദം ക്ഷണിച്ചു വരുത്തുന്നവരിൽ പ്രധാനികളാണ് തെലുങ്ക് ഇന്ഡസ്ട്രിയിലെ നടന്മാർ. വാർത്ത റിപ്പോർട്ട് ചെയ്യാനായെത്തിയ മാധ്യമ പ്രവർത്തകനെ അയാളുടെ കയ്യിലിരുന്ന മൈക്ക് പിടിച്ചു വാങ്ങി അടിച്ച തെലുങ്ക് നടൻ മോഹൻ ബാബുവിന്‍റെ വാർത്തയാണ് കൂട്ടത്തിൽ ഏറ്റവും പുതിയത്.

ചൊവ്വാഴ്ച രാത്രി ജൽപ്പള്ളിയിൽ മോഹൻ ബാബുവിന്‍റെ വസതിയിൽ എത്തിയ റിപ്പോർട്ടറാണ് ആക്രമിക്കപ്പെട്ടത്. മോഹൻ ബാബുവും മകൻ മഞ്ചു മനോജും തമ്മിലുള്ള വഴക്ക് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാനാണ് മാധ്യമപ്രവർത്തകർ ഇവിടെയെത്തിയത്.

also read; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും; ഭരണ- പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യത

മഞ്ചു മനോജ് വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവർത്തകനെ മോഹൻ ബാബു മൈക്ക് ഉപയോഗിച്ച് അടിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിൽ മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് ജേണലിസ്റ്റ് യൂനിയൻ മോഹൻ ബാബുവിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

മകനും ഭാര്യയും ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് മോഹൻ ബാബു പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് കുടുംബത്തിൽ തർക്കം ഉടലെടുത്തത്. ഇത് റിപ്പോർട്ട് ചെയ്യാനെത്തിയപ്പോ‍ഴാണ് സംഭവം നടന്നത്. മോഹൻ ബാബുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

also read; ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗത്തില്‍ ഇടപെട്ട് സുപ്രീംകോടതി; ഇംപീച്ച് ചെയ്യണമെന്ന് സിബൽ

എന്നാൽ, ഓഹരിക്ക് വേണ്ടിയല്ല, ആത്മാഭിമാനത്തിനായാണ് താൻ പോരാടുന്നതെന്ന് മനോജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം തേടിയതായും ഈ വിഷയത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ കണ്ടതായും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News