തപാൽ വഴി കൊച്ചിയിൽ ലഹരിയെത്തിച്ച കേസ്; കൂടുതല്‍ അറസ്റ്റ്

ജർമനിയിൽ നിന്നുൾപ്പെടെ തപാൽവഴി കൊച്ചിയിൽ ലഹരിയെത്തിച്ച കേസിൽ കൂടുതൽ അറസ്റ്റിലേക്ക് കടന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ. കേസിൽ കഴിഞ്ഞദിവസം രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ എത്തിച്ച് റിമാൻഡ് ചെയ്തു
കൊച്ചിയിൽ കഴിഞ്ഞ ദിവസം സൗന്ദര്യവർദ്ധക വസ്തുക്കൾ എന്ന പേരിൽ വിദേശത്തുനിന്ന് വന്ന പാർസലിലാണ് നിരോധിത ലഹരി വസ്തുക്കൾ നാർക്കോട്ട് കൺട്രോൾ ബ്യൂറോ പിടികൂടുന്നത്. ഈ കേസിൽ അഞ്ചു പേരെ NCB മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ സ്വദേശിയായ ശരത്ത്, കാക്കനാട് സ്വദേശികളായ ഷാരോൺ, എബിൻ എന്നിവരുടെ പേരിലാണ് പാഴ്‌സലുകളെത്തിയത്.
തപാൽ വഴി എത്തിക്കുന്ന ലഹരി വസ്തുക്കൾ, കൊച്ചിയിൽ ഉൾപ്പെടെ വിൽപന നടത്തിയതായും സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും എൻസിബിക്ക്‌ വിവരം ലഭിച്ചിരുന്നു. ഇവർ നേരത്തെയും സമാനരീതിയിൽ ലഹരിയെത്തിച്ചതായും വിവരമുണ്ട്‌. 326 LSD സ്റ്റാമ്പുകളും എട്ട് ഗ്രാം ഹാഷിഷ് ഓയിലും ഇവരിൽ നിന്ന് പിടികൂടിയിരുന്നു. പ്രധാന സൂത്രധാരൻ ആലുവ ചെങ്ങമനാട് സ്വദേശി ശരത് പാറയ്ക്കൽ എന്നാണ് NCB വൃത്തങ്ങൾ നൽകുന്ന സൂചന
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News