കോഴിക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വെച്ച് ചീട്ടുകളി 16 പേർക്കെതിരെ കേസെടുത്തു

Gambling

കോഴിക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വെച്ച് ചീട്ടുകളി നടത്തിയ ആളുകളെ പൊലീസ് പിടികൂടി. കോഴിക്കോട് മലബാർ ഐ ഹോസ്പിറ്റലിന് സമീപത്തെ ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എരഞ്ഞിപ്പാലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിയമവിരുദ്ധമായി പണം വെച്ച് ചീട്ടു കളി.

നടക്കാവ് പോലീസാണ് ഇവരെ പിടികൂടിയത്. 16 പ്രതികളിൽ നിന്നും 12000 ത്തോളം രൂപയും കളിക്കാൻ ഉപയോഗിച്ച ചീട്ടുകളും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പൊലീസ് FIR വ്യാഴാഴ്ച കോഴിക്കോട് ജഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിക്ക് മുമ്പാകെ സമർപ്പിക്കും.

Also Read: പാഴായിപ്പോയ ഭൂരിപക്ഷം; രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് പ്രതിപക്ഷ നേതാവ് പദവിയിൽ എത്തിയതെന്ന് പരോക്ഷമായി സമ്മതിച്ച് വി ഡി സതീശൻ

അതേസമയം, രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് പ്രതിപക്ഷ നേതാവ് പദവിയിൽ എത്തിയത് എന്ന് പരോക്ഷമായി സമ്മതിച്ച് വി ഡി സതീശൻ. പ്രതിപക്ഷ നേതാവായി തീരുമാനിച്ചത് പാർലമെൻ്ററി പാർട്ടിയല്ല. ദേശീയ നേതൃത്വം ആണ് തന്നെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. അതിനെന്താ പ്രശ്നം എന്നും വി ഡി സതീശൻ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News