നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക് പോസ്റ്റ്; യുവാവിനെതിരെ പൊലീസ് കേസെടുത്തു

കൊയിലാണ്ടിയിൽ നിപ വ്യാജ സൃഷ്ടിയെന്ന് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. നിപ വ്യാജ സൃഷ്‌ടിയാണെന്നും ഇതിന് പിന്നിൽ വൻകിട ഫാർമസി കമ്പനിയാണെന്നും ആരോപിച്ച് ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ട കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് ഐടി ആക്‌ട് പ്രകാരം പൊലീസ് കേസെടുത്ത്.

also read:നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് വിവാദം; ഉത്തരവ് പിൻവലിച്ച് ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല

ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകൾ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നുമാണ് പോസ്റ്റിനെതിരെ പരാതി ഉയർന്നത്. സംഭവം വിവാദമായ ഉടനെ അനിൽ കുമാർ പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിനകം നിരവധി പേർ പോസ്റ്റ് കണ്ടിരുന്നതായാണ് അറിയുന്നത്. കൊയിലാണ്ടിയിലെ പത്രവിതരണക്കാരനാണ്.

Also read:വൈത്തിരി എസ് എച്ച് ഒ യ്ക്ക് സസ്‌പെൻഷൻ

പൊതു ജന സുരക്ഷയ്ക്കായി വാർഡ് ആർ.ആർ.ടി.അംഗങ്ങൾക്കും, വാർഡ് മെംബർമാർക്കും, മറ്റ് ആരോഗ്യ പ്രവർത്തകർക്കും,പ്രത്യേക നിർദ്ദേശം നൽകുമെന്ന് ജില്ലാ കലക്ടർ കെ.ഗീത അറിയിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റൂറൽ എസ്.പി കറപ്പസാമി അറിയിച്ചു. വ്യാജ സന്ദേശങ്ങൾക്കെതിരെ സൈബർ ചെക്കിംഗ് കർശനമാക്കുമെന്ന് കൊയിലാണ്ടി സി.ഐ എം.വി.ബിജു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News