ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന 11 പ്രതികള്‍ക്കും ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കിയത് നല്ല നടപ്പ് ചൂണ്ടികാട്ടിയാണ്. ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസിന്റെ നാള്‍ വഴികള്‍ ഇങ്ങനെയാണ്.
2002 ലെ ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ബില്‍ക്കിസ് ബാനുവിന് പ്രായം 21, അഞ്ചുമാസം ഗര്‍ഭിണിയും. ബലാത്സംഗത്തിന് ഇരയായപ്പോള്‍ കുടുംബവുമായി രക്ഷപെടാന്‍ നോക്കി. എന്നാല്‍, അവരുടെ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു.
കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്ന് മുബൈയിലേക്ക് മാറ്റിയിരുന്നു. സിബിഐ അന്വേഷിച്ച കേസില്‍ 11 പ്രതികളെയും 2008 ജനുവരി 21ന് മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2017-ല്‍ ബോംബൈ ഹൈക്കോടതി ശിക്ഷ ശരിവെച്ചു. ശിക്ഷിക്കപെട്ടവരില്‍ ഒരാളായ ആര്‍. ഭഗവന്‍ദാസ് ഷാ ജയില്‍ മോചനത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Also Read : തേഡ് പാര്‍ട്ടി കുക്കീസ് നിര്‍ത്തലാക്കി ഗൂഗിള്‍ ക്രോം
2022-ല്‍ സുപ്രീംകോടതി പ്രതിയുടെ മോചനത്തിന് 1992 ലെ ശിക്ഷാ ഇളവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ കേസില്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ഓഗസ്റ്റ് 15-ന് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചു.
15 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കിയതിനാല്‍, അവരുടെ പ്രായവും തടവുകാലത്തെ പെരുമാറ്റവും പരിഗണിച്ച് അവരെ വിട്ടയയ്ക്കുകയായിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനുവും സിപിഎം നേതാവ് സുഭാഷിണി അലിയും ടിഎംസി നേതാവ് മഹുവ മൊയ്ത്രയും എന്നിവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
2022 സെപ്തംബര്‍ 9 ന് 11 പ്രതികള്‍ക്ക് ഇളവ് അനുവദിച്ചത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനാട് ആവശ്യപ്പെട്ടു. 11 ദിവസത്തെ വിശദമായ വാദം കേട്ടതിന് ശേഷം 2022 ഒക്ടോബര്‍ 12 ന് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് കേസില്‍ വിധി പറയാനയി മാറ്റി വെച്ചു.
പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് പറഞ്ഞ സുപ്രീം കോടതി കേസിലെ 11 പ്രതികളുടെയും ശിക്ഷായിളവ് റദ്ദാക്കി കൊണ്ട് നിര്‍ണായക വിധി പ്രസ്താവിച്ചു. ശിക്ഷായിളവ് റദ്ദാക്കിയ സാഹചര്യത്തില്‍ 11 പ്രതികളും വീണ്ടും ജയിലിലേക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here