12 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 54 വര്‍ഷം കഠിനതടവ്

12 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 54 വര്‍ഷം കഠിന തടവും 3,90,000 രൂപ പിഴയും. കൊല്ലം സ്വദേശി സതീഷ് ഉണ്ണിയാണ് ശിക്ഷിക്കപ്പെട്ടത്. അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടെയാണ് വിധി.

ALSO READ:തെറ്റ് പറ്റിപ്പോയതാണ്, അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ല; പദയാത്ര ഗാന വിവാദത്തില്‍ കുമ്മനം രാജശേഖരന്‍

2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി അതിജീവിതയുടെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്ന വഴി പിന്തുടര്‍ന്ന് പ്രതി സതീഷ് ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പോക്‌സോ നിയമപ്രകാരവുമാണ് ശിക്ഷ. ഒന്നിച്ച് ശിക്ഷ അനുഭവിച്ചാല്‍ മതിയാകുന്നതിനാല്‍ 20 വര്‍ഷം കഠിന തടവ് അനുഭിച്ചാല്‍ മതി.

ALSO READ:വനഭൂമിയിൽ അതിക്രമിച്ച് കയറി; കാട്ടാനയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സഞ്ചാരികൾക്ക് 25000 രൂപ പിഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News