ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസ്; 3 പേര്‍ക്ക് 90 വര്‍ഷം കഠിനതടവ്

ഇടുക്കി പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 3 പേര്‍ക്ക് 90 വര്‍ഷം കഠിനതടവ്. ഒരാളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടു. ആറ് പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുടെ കേസ് നടക്കുന്നത് തൊടുപുഴ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ജുവനൈയില്‍ ജസ്റ്റിസ് ബോര്‍ഡില്‍ ആണ്.

ALSO READ:ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചെന്ന് പിഎംഎ സലാം

കേസില്‍ കുറ്റപത്ര പ്രകാരം ആകെ 6 പ്രതികളാണ് ഉണ്ടായിരുന്നത്. ഇടുക്കി പൂപ്പാറയില്‍ സുഹൃത്തുമൊത്ത് തേയിലക്കാട്ടിലേക്ക് പോകുമ്പോള്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ തമിഴ്‌നാട് സ്വദേശികളായ സുഗന്ദ്, ശിവകുമാര്‍ എന്നിവരും പൂപ്പാറ സ്വദേശിയായ സാമുവല്‍ എന്ന ശ്യാമും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും ചേര്‍ന്ന് അതിക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇവര്‍ക്ക് ഒത്താശ ചെയ്തത് നാലാം പ്രതി അരവിന്ദായിരുന്നു. ഇയാളെ ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുകയും ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയുമായിരുന്നു.

പ്രതികള്‍ക്ക് ഇന്ത്യന്‍ പീനല്‍ കോഡിലെയും പോക്‌സോവകുപ്പുകളിലെയും വിവിധ വകുപ്പുകള്‍ പ്രകാരം 90 വര്‍ഷം കഠിനതടവ് കോടതി വിധിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഇതുപ്രകാരം 25 വര്‍ഷം കഠിനതടവ് അനുഭവിക്കണം. പ്രതികള്‍ ഓരോരുത്തരും 40,000 രൂപ വീതം ഫൈന്‍ അടയ്ക്കണം. ഈ തുക ഇരയ്ക്ക് കൈമാറണം. പ്രതികള്‍ ഈ തുക അടച്ചില്ലെങ്കില്‍ എട്ടുമാസം കൂടി കഠിനതടവ് അനുഭവിക്കണം.

ALSO READ:ഗാന്ധി രക്തസാക്ഷി ദിനാചരണത്തിനിടെ കോണ്‍ഗ്രസ് ഓഫീസില്‍ തമ്മില്‍ത്തല്ല്; ഛായാചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞു

2022 മെയ് 29ന് നടന്ന സംഭവത്തില്‍ ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി സിറാജുദ്ദീന്‍ സിഎ ആണ് വിധി പറഞ്ഞത്. പ്രതികളെ അന്നത്തെ മൂന്നാര്‍ ഡി വൈ എസ് പി, കെ ആര്‍ മനോജിന്റെ നേതൃത്വത്തില്‍ ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഡ്വ. സ്മിജു കെ ദാസ് ആയിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 24 സാക്ഷികളെയും 43 രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.5, 6 പ്രതികളുടെ കേസ് നടക്കുന്നത് തൊടുപുഴയില്‍ ഉള്ള ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News