പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 82 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 82 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. എരുമേലി സ്വദേശി റിജോ രാജുവിനെ (27) ചങ്ങനാശേരി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷിച്ചത്.

Also read:സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലെങ്കിൽ 4 വർഷവും ഏഴ് മാസവും അധിക തടവ് അനുഭവിക്കണമെന്നും ജഡ്ജി പി. എസ് സൈമയുടെ ഉത്തരവിലുണ്ട്. 2022ൽ രജിസ്ട്രർ ചെയ്ത കേസിൽ എരുമേലി പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി എസ് മനോജ് ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News