പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷത്തി 10000 രൂപ പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷത്തി 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ജില്ലയിൽ കൊട്ടാരക്കരയിൽ പ്രശാന്തിനെയാണ് അടൂർ അതിവേഗ സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് ടി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി 23 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം കൂടി അധിക കഠിന തടവും അനുഭവിക്കണം.

Also read:ഇടുക്കിയില്‍ മരം കടപുഴകി കാറിന് മുകളില്‍ വീണ് ഒരാള്‍ മരിച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പരിചയപ്പെട്ട വിവാഹ വാഗ്ദാനം നൽകി 2016 വർഷത്തിൽ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ അടൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ 2023 എറണാകുളത്തു നിന്നും പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Also read:10-ാമത് എ.സി.ഷണ്‍മുഖദാസ് പുരസ്‌ക്കാരം ബിനോയ് വിശ്വത്തിന്

ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും പോക്സോ ആറ്റ് പ്രകാരവും പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News