ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസ്; എം എല്‍ എ എകെഎം അഷ്‌റഫിന് ഒരു വര്‍ഷം തടവ് ശിക്ഷ

മഞ്ചേശ്വരം എം എല്‍ എ- എകെഎം അഷ്‌റഫിന് ഒരു വര്‍ഷം തടവ് ശിക്ഷ. തെരഞ്ഞെടുപ്പ് വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് തഹസില്‍ദാരെ കയ്യേറ്റം ചെയ്ത കേസിലാണ് ശിക്ഷ. 2010 ല്‍ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് സംഭവം.

Also Read: ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്ദം നിങ്ങളെ ഞെട്ടിച്ചോ? കാരണം ഇതാണ്

അന്ന് കാസര്‍കോട് താലൂക്കിലായിരുന്നു മഞ്ചേശ്വരം. കാസര്‍കോട് ഡപ്യൂട്ടി തഹസില്‍ദാര്‍ ഏകപക്ഷീയമായി ഒരാളുടെ അപേക്ഷ തിരസ്‌കരിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. തര്‍ക്കം ഉണ്ടായെന്നും എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും കള്ളക്കേസാണെന്നും എകെഎം അഷ്‌റഫ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News