നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസ്; നിര്‍ണായക മൊഴി പുറത്ത്

നവജാത ശിശുവിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്ത കേസില്‍ നിര്‍ണായക മൊഴി പുറത്ത്. ജനന സമയം കുട്ടി കരഞ്ഞിരുന്നുവെന്ന് സോന പറഞ്ഞതായി ചികില്‍സിക്കുന്ന ഡോക്ടര്‍ വെളിപ്പെടുത്തി. സോന ചികിത്സ തേടിയ എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് വിവരം പൊലീസിന് കൈമാറിയത്.

ALSO READ:വയനാടിനെ നെഞ്ചോടുചേര്‍ത്ത് പൃഥിരാജ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി

സാഹചര്യ തെളിവുകള്‍ നിര്‍ണായകമായ കേസില്‍ ഡോക്ടറുടെ മൊഴി പ്രധാനമാണ്. കുട്ടി പൂര്‍ണ വളര്‍ച്ച എത്തിയിരുന്നുവെന്ന് ഫോറന്‍സിക് വിഭാഗവും അറിയിച്ചു. സോനയെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും.

ALSO READ:മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ്; കൊച്ചിയില്‍ മുരളി കണ്ണമ്പിളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

കഴിഞ്ഞ 7ന് പുലര്‍ച്ചെ 1.30-ഓടെയാണ് പൂച്ചാക്കല്‍ സ്വദേശിനിയായ യുവതി രഹസ്യമായി ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്. 8-ാം തീയതിയോടെ രക്തസ്രവത്തെ തുടര്‍ന്ന് യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ ആണ് പൂച്ചാക്കല്‍ പൊലീസിനെ വിവരം അറിയിച്ചത്. കുട്ടിയെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു യുവതി ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് കുഞ്ഞ് മരിച്ച വിവരം പുറത്തുവരുന്ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News