ഡിജിറ്റൽ അറസ്റ്റ് വഴി പണം തട്ടിയ കേസ്; പ്രതികൾക്കെതിരെ മറ്റ്‌ സംസ്ഥാനങ്ങളിലും സൈബർ കേസുകൾ

Digital Arrest

ഡിജിറ്റൽ അറസ്‌റ്റ് വഴി പണം തട്ടിയ കേസിൽ അറസ്‌റ്റിലായവർക്കെതിരെ മറ്റ്‌ സംസ്ഥാനങ്ങളിലും സൈബർ കേസുകൾ. കോഴിക്കോട്‌ സ്വദേശി കെ പി മിഷാബിനും മലപ്പുറം സ്വദേശി മുഹമ്മദ്‌ മുഹുസൈലിനുമെതിരെയാണ് കേസുകൾ. തട്ടിപ്പിന്റെ സൂത്രധാരന്‍മാരായ ഉത്തരേന്ത്യന്‍ സംഘത്തിന് സഹായം ചെയ്തു കൊടുത്തവരാണ് പിടിയിലായ പ്രതികള്‍ എന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിനായി അക്കൗണ്ട് നല്‍കുന്നവര്‍ക്ക് 25000 രൂപ മുതല്‍ 30000 വരെ ലഭിക്കുന്നുവെന്ന് പൊലീസ് പറയുന്നു. അക്കൗണ്ടുകൾ വാടകയ്ക്കെടുത്തായിരുന്നു ഇടപാടുകൾ 450 അക്കൗണ്ടുകളിലൂടെ 650 ഇടപാടുകൾ നടന്നതായി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

തട്ടിപ്പ് പണം എടിഎമ്മില്‍ നിന്നും പിന്‍വലിച്ച് നല്‍കുന്നതിനും കമ്മീഷനുണ്ടെന്നും കൊടുവള്ളി കേന്ദ്രികരിച്ച് വന്‍ സംഘം പ്രവര്‍ത്തിക്കുന്നുവെന്നും പൊലീസ് പറയുന്നു. പിടിയിലായ പ്രതികളുടെ അക്കൗണ്ടിലൂടെ നടന്നത് കോടികളുടെ ഇടപാടാണ്. ഇവരില്‍ ഇന്നും ഇന്നോവ ക്രിസ്റ്റ കാറും, ഒരു ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Also Read: സിംഗിൾസിനെ പറ്റിച്ച് ജീവിക്കുന്നോടാ! വ്യാജ മാട്രിമോണി സൈറ്റിലൂടെ അഞ്ഞൂറിലധികം പേരെ കബളിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ഉത്തരേന്ത്യന്‍ സംഘമാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശികളുടെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് രഹസ്യ നീക്കത്തിലൂടെ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് മുഹ്‌സില്‍, മിഷാബ് എന്നിവരെ കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read: ടോൾ പ്ലാസയിൽ പണം നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം, കലാശിച്ചത് സംഘർഷത്തിൽ; സംഭവം കാസർകോട്

തട്ടിപ്പുകാരായ ഉത്തരേന്ത്യന്‍ സംഘത്തിന് സഹായം ചെയ്തു നല്‍കിയവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു.ഇവരുടെ അക്കൗണ്ടുകള്‍ വഴിയും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here