വിദേശ വനിതയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; പ്രതികളെ റിമാന്റ് ചെയ്തു

വള്ളിക്കാവ് അമൃത പുരിയില്‍ എത്തിയ വിദേശവനിതയെ മദ്യം നല്‍കി പ്രലോഭിപ്പിച്ച് കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികളെ റിമാന്റ് ചെയ്തു. കൊല്ലം ചെറിയഴിക്കല്‍ പന്നിശ്ശേരില്‍ നിഖില്‍ ചെറിയഴിക്കല്‍ അരയശേരില്‍ ജയന്‍ എന്നിവരെയാണ് റിമാന്റ് ചെയ്തു.

Also Read: ആൻഡമാൻ ദ്വീപുകളിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ

കഴിഞ്ഞ മാസം 31 നാണ് കേസിനാസ്പദമായ സംഭവം. അമൃതപുരി ആശ്രമത്തിനു സമീപം ബീച്ചില്‍ ഇരിക്കുകയായിരുന്നു യുഎസ് സ്വദേശിനിയുമായി പ്രതികള്‍ സൗഹൃദം സ്ഥാപിച്ചു. ആദ്യം അവരോട് സിഗരറ്റ് ചോദിച്ചു പിന്നീട് മദ്യക്കുപ്പി കാട്ടി മദ്യം തരാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒരു ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കിയ ശേഷമാണ് പീഡിപ്പിച്ചത്.

Also Read: ‘പെറൂസീറ്റസ്’ന്റെ ഫോസിൽ ; ഭൂമിയിലെ ഏറ്റവും വലിയ ജീവിയുടേതെന്ന് ഗവേഷകർ

അമിതമായ മദ്യം കഴിച്ചതിനാല്‍ ഇവര്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ആശ്രമത്തിലെത്തിയ ഇവര്‍വിവരം അറിയിച്ചു ആശ്രമത്തിലെ ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയിലാണ് പീഡനവിവരം അറിയുന്നത് തുടര്‍ന്ന് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയും കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News