അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസ്; അസ്ഫാക്കിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക്ക് ആലത്തിന്റെ പോലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. പ്രതിയെ ഇന്ന് എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 10 ദിവസമായി കസ്റ്റഡിയിലായിരുന്ന അസ്ഫാക്കിനെ വിശദമായി ചോദ്യം ചെയ്തിരുന്നു.

Also Read: യൂത്ത് കോണ്‍ഗ്രസ് സംഘടനാതെരഞ്ഞെടുപ്പ്; ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

കൂടാതെ കൃത്യം നടത്തിയ ആലുവ മാര്‍ക്കറ്റിലും കുട്ടിയുടെ വീട്ടിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പും പൂര്‍ത്തിയാക്കിയിരുന്നു. ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പിനിടെ കണ്ടെത്തിയ വസ്ത്രങ്ങള്‍ കുട്ടിയുടേതാണെന്ന് അമ്മ തിരിച്ചറിഞ്ഞിരുന്നു. അതേ സമയം അസ്ഫാക്കിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചറിയുന്നതിനായി പോലീസ് സംഘം ദില്ലിയിലും ബിഹാറിലുമെത്തി വിശദമായ അന്വേഷണം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News