ആറുവയസുകാരിയെ ആലുവയില്‍ കൊലപ്പെടുത്തിയ കേസ്; അന്തിമ വാദം ഇന്ന്

ക്രൂരമായി പീഡിപ്പിച്ച് ആറുവയസുകാരിയെ ആലുവയില്‍ കൊലപ്പെടുത്തിയ കേസില്‍ അന്തിമവാദം ഇന്ന്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. കൊലപാതകവും, ബലാത്സംഗവും ഉള്‍പ്പെടെ 16 ഓളം കുറ്റങ്ങളാണ് പ്രതി അസ്ഫാക്ക് ആലത്തിനെതിരെ ചുമത്തിയിട്ടുള്ളത്.

കൊലപാതകം, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുക, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, തട്ടിക്കൊണ്ടു പോകല്‍, കുട്ടിക്ക് മദ്യം നല്‍കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, പോക്‌സോനിയമത്തിലെയും, ഉള്‍പ്പെടെ 16 ഓളം കുറ്റകൃത്യങ്ങളാണ് പ്രതിക്കെതിരെയുള്ളത്.സാഹചര്യത്തെളിവുകളെ ആസ്പദമാക്കിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും, 43 സാക്ഷികളെ വിസ്തരിക്കകയും, 55 രേഖകളും, 10 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യത

പ്രതിഭാഗത്തു നിന്ന് 9 തെളിവുകള്‍ ഹാജരാക്കി. കേസിലെ മുഴുവന്‍ തെളിവുകളും നിഷേധിച്ച പ്രതി അസ്ഫാക് ആലം താന്‍ മാനസികനില തെറ്റി അലഞ്ഞു നടക്കുന്നയാളാണെന്നും, മറ്റൊരാളാണ് കുറ്റം ചെയ്തതെന്നും അയാളെ രക്ഷിക്കാന്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പ്രതിയുടെ വാദം. മുഴുവന്‍ തെളിവുകളും പ്രതി കോടതിയില്‍ നിഷേധിച്ചു. പരിഭാഷകയുടെ സഹായത്തോടെയാണ് പ്രതിയില്‍ നിന്ന് കോടതി വിവരങ്ങള്‍ തേടിയത്.

Also Read: ലീഗിന്റെ ചെലവിൽ കടപ്പുറത്ത് നിന്ന് ഇസ്രയേലിനെ അനുകൂലിക്കുന്ന ശശി തരൂർ, വിമർശിച്ച് എം സ്വരാജ്

സംഭവം നടന്ന മൂന്ന് മാസത്തിനുള്ളില്‍ പ്രോസിക്യൂഷന്റെ അന്തിമവാദം നടക്കുന്നുവെന്ന അപൂര്‍വത കൂടി കേസിനുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജാണ് ഹാജരായത്. 2023 ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളുടെ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ കാണാതായത്. പ്രതിയെ കൂട്ടിക്കൊണ്ടുപോയ അസ്ഫാക്ക് സംഭവ ദിവസം തന്നെ കസ്റ്റഡിയിലായിരുന്നു. ജൂലൈ 29 ന് ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കുമ്പാരങ്ങള്‍ക്കരികില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കുറ്റം സമ്മതിച്ച അസ്ഫാക്ക് ആലത്തെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News