കായംകുളം എരുവയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കായംകുളം എരുവയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എരുവ കിഴക്ക് ശ്രീനിലയം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ലൗലിയെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.വാടക വീടിന്റെ സ്വീകരണ മുറിയിലാണ് മൃദദേഹം കാണപ്പെട്ടത്. കഴുത്തില്‍ പാട് ഉള്ളതായി പോലീസ് അറിയിച്ചു.

ALSO READ ; ഹിന്ദുവിശ്വാസപ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്ന് വിഎച്ച്പിയോട് കല്‍ക്കട്ട ഹൈക്കോടതി

രണ്ടു ദിവസം മുന്‍പ് ഇവരുടെ മക്കള്‍ ലൗലിയുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. തിരികെ രാവിലെ വീട്ടില്‍ എത്തി കതക് തുറന്നപ്പോഴാണ് ലൗലി സ്വീകരണ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സ്ഥിരം മദ്യപാനിയും നിരന്തരം ഭാര്യയെ പ്രശാന്ത് തല്ലാറുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. 17 -ാം തീയതി രവിലെ കൈലി കൊണ്ട് കഴുത്ത് ഞ്ഞെരുക്കി കൊല്ലുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News