ആലുവയിലെ വീട്ടില്‍ നിന്ന് നാല്‍പ്പത് പവന്‍ സ്വര്‍ണവും രണ്ട് ലക്ഷവും കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. മോഷണമുതല്‍ ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന പ്രതികളെ എറണാകുളം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകഅന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
ആലുവ തോട്ടുമുഖം സ്വദേശിയുടെ വീട്ടില്‍ നിന്ന് 2 ലക്ഷം രൂപയും 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന കേസില്‍ തിരുവനന്തപുരം അണ്ടൂര്‍ക്കോണം സ്വദേശി നസീര്‍ കൊല്ലം പുനലൂര്‍ സ്വദേശികളായ റജീന, ഷഫീക്ക് എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു മോഷണം നടന്നത്. മുന്‍ പരിചയത്തിന്റെ പേരില്‍ പ്രധാന പ്രതി നസീറിന് ഉടമയുടെ വീടിനോട് ചേര്‍ന്നുള്ള അച്ചാര്‍ കമ്പനിയില്‍ ജോലി നല്‍കിയിരുന്നു. ഉടമയുടെ ക്ഷണപ്രകാരം നോമ്പ് തുറക്കാന്‍ എത്തിയ ശേഷമാണ് പ്രതി നസീര്‍ സ്വര്‍ണവും പനവുമായി കടന്ന് കളഞ്ഞത്.നസീര്‍ മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ചവരാണ് റജീനയും, ഷഫീക്കും.
Also Read: കരമന അഖില്‍ കൊലപാതകം; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേര്‍ കസ്റ്റഡിയില്‍
മോഷണ മുതലുകള്‍ ഉപയോഗിച്ച് ഇവര്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. മൂന്ന് പേരില്‍ നിന്നുമായി മോഷണ മുതലുകള്‍ കണ്ടെടുത്തു. എറണാകുളം ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുനലൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികള്‍ പിടിയിലയത്. നസീറിനെതിരെ തിരുവനന്തപുരം ജില്ലയില്‍ വേറെയും കേസുകളുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോട്ടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here