സ്ത്രീവിരുദ്ധ പ്രസ്താവന, കെ സുരേന്ദ്രനെതിരെ കേസെടുത്തു

സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിനാണ് കേസ്. കന്റോൺമെൻ്റ് സിഐ ആണ് കേസെടുത്തത്. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ സിഎസ് സുജാത പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി.

സുരേന്ദ്രനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. തൃശ്ശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. സിപിഐഎമ്മിലെ വനിതാ നേതാക്കള്‍ തടിച്ചുകൊഴുത്ത് പൂതനകളായി എന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News