അധിക്ഷേപ പരാമർശം; സത്യഭാമക്കെതിരെ കേസെടുത്തു

ആർഎൽവി രാമകൃഷ്ണന് എതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയില്‍ കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സത്യഭാമ നടത്തിയ വിവാദ പരാമർശങ്ങളിൽ എസ്‌സി /എസ്‌ടി പീഡന നിരോധന നിയമം പ്രകാരമാണ് കേസ് എടുത്തത്.

ALSO READ: ആ ട്രെയിൻ യാത്രക്കിടയിലാണ് അദ്ദേഹത്തിൽ നിന്ന് ഞാൻ ഹക്കീമിനെ കുറിച്ച് കേൾക്കുന്നത്; ആടുജീവിതത്തിലെ കഥാപാത്രത്തെ കുറിച്ച് ഗോകുൽ

ചാലക്കുടി ഡിവൈഎസ്പിക്ക് ആണ് രാമകൃഷ്ണൻ പരാതി നൽകിയത്. തന്നെ വ്യക്തിപരമായി അപമാനിച്ചെന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു. പരാതി തിരുവനന്തപുരത്തേക്കു കൈമാറുകയായിരുന്നു.രാമകൃഷ്ണനു അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് പൊലീസ് മേധാവിക്ക് പട്ടികജാതി–പട്ടികവർഗ കമ്മിഷൻ കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. സംഭവത്തിൽ പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നുമായിരുന്നു ഡിജിപിക്ക് നൽകിയ നിർദേശത്തിൽ അവശ്യപ്പെട്ടത്.

ALSO READ: സാധാരണക്കാരുടെ ഉറച്ച ശബ്ദമാണ് പന്ന്യൻ രവീന്ദ്രൻ, വർഗീയ ശക്തികൾക്കെതിരെ ശബ്ദമുയർത്തി: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News