ഭിന്നശേഷി യുവാവിന് മർദ്ദനം: കേസെടുത്തു; തുടർനടപടി ഉണ്ടാവും: മന്ത്രി ആർ ബിന്ദു

എടക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ദാരുണമായി മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഏറ്റവും ദൗർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: ആയിരം ചിറകുള്ള സ്വപ്നത്തെ വീൽചെയറിലിരുന്ന് എത്തിപിടിച്ച പെൺകൊടി; ഫീനിക്സ് അവാർഡിൽ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി ശാരിക

പ്രഥമവിവര റിപ്പോർട്ട് പ്രകാരം ഇലക്ടിക് സ്കൂട്ടർ ചാർജ് കഴിഞ്ഞ് സഹായം തേടി എത്തിയപ്പോഴാണ് ജിതിന് ഒന്നിലേറെ തവണയായി മർദ്ദനമേറ്റത്. ഭിന്നശേഷിത്വത്തോടുള്ള അജ്ഞതയാണോ സംഭവത്തിലേക്ക് വഴിതെളിച്ചതെന്നത് സംഭവത്തിൻ്റെ ഗൗരവം ഒട്ടും കുറയ്ക്കുന്നില്ല. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചയുടനെ മറ്റു നടപടികൾ കൈക്കൊള്ളുന്നതും ആലോചിക്കും. ജിതിനും അവൻ്റെ കുടുംബത്തിനും നീതി ലഭിക്കുന്നത് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

ALOS READ: ‘വീൽചെയർ ഞങ്ങളുടെ സങ്കടത്തിന്റെ സിമ്പലല്ല വിജയത്തിന്റേത്, യാത്രകളാണ് ഫീനിക്സ് അവാർഡിന് അർഹരാക്കിയത്’: കൊമ്പൻ റൈഡേഴ്‌സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News